പ്ലേ ഓഫ് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം

Posted on: May 21, 2013 7:59 am | Last updated: May 21, 2013 at 7:59 am
SHARE

mumbai-indians-vs-chennai-super-kings-300x215 (1)ന്യൂഡല്‍ഹി: ഐ പി എല്‍ പ്ലേ ഓഫ് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ഇന്ന് നടക്കുന്ന മത്സരത്തില്‍ കരുത്തരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, മുംബൈ ഇന്ത്യന്‍സിനെ നേരിടും. കഴിഞ്ഞ തവണ പ്ലേ ഓഫില്‍ ചെന്നൈയോട് കീഴടങ്ങിയതിന്റെ ഓര്‍മകളുമായി ഇറങ്ങുന്ന മുംബൈ അതിനുള്ള പ്രതികാരം തീര്‍ക്കാന്‍ ശ്രമിക്കും.
രാജസ്ഥാന്‍ റോയല്‍സും ഹൈദരാബാദ് സണ്‍റൈസേഴ്‌സുമാണ് പ്ലേ ഓഫില്‍ മാറ്റുരക്കുന്ന രണ്ട് ടീമുകള്‍. അവസാന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ പരാജയപ്പെടുത്തിയാണ് ഹൈദരാബാദിന്റെ വരവ്.
അഞ്ച് വിക്കറ്റിനാണ് ഹൈദരാബാദിന്റെ വിജയം. ഹൈദരാബാദ് പ്ലേ ഓഫിലെത്തിയതോടെ ബാംഗ്ലൂര്‍ റോയല്‍ചലഞ്ചേഴ്‌സ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.

LEAVE A REPLY

Please enter your comment!
Please enter your name here