Connect with us

Kozhikode

വംശീയ വൈദ്യ ശില്‍പ്പശാലയും ചികിത്സാ ക്യാമ്പും ഇന്ന് മുതല്‍

Published

|

Last Updated

കോഴിക്കോട്: സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ സഹകരണത്തോടെ കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട വംശീയവൈദ്യന്മാരുടെ ശില്‍പ്പശാലയും ചികിത്സാക്യാമ്പും ഇന്ന് ചേവായൂര്‍ കിര്‍ത്താഡ്‌സ് ക്യാമ്പസില്‍ തുടങ്ങും. രാവിലെ 10ന് മന്ത്രി പി കെ ജയലക്ഷ്മി ഉദ്ഘാടനം ചെയ്യും. തിരഞ്ഞെടുക്കപ്പെട്ട 100 വംശീയ വൈദ്യന്‍മാര്‍, മൂന്ന് പട്ടികവര്‍ഗ കലാസമിതികള്‍, നാല് കരകൗശല വിദഗ്ധര്‍ എന്നിവര്‍ക്ക് വാര്‍ഷിക ഗ്രാന്റ് വിതരണം നടത്തും. 25 വരെ നീളുന്ന ക്യാമ്പില്‍ ദിവസവും രാവിലെ 9.30 മുതല്‍ 11.30 വരെ ശില്‍പ്പശാലയും 12 മുതല്‍ എട്ട് വരെ വൈദ്യന്മാരുടെ ചികിത്സാ ക്യാമ്പുമാണ് നടക്കുക.

Latest