‘സിറാത്’ ഉദ്ഘാടനം 23ന് മര്‍കസില്‍

Posted on: May 21, 2013 7:53 am | Last updated: May 21, 2013 at 7:53 am
SHARE

കോഴിക്കോട്: എസ് എസ് എഫ് ജില്ലാ കമ്മിറ്റിക്ക് കീഴില്‍ ആരംഭിക്കുന്ന സ്‌കൂള്‍ ഓഫ് ഇന്ററാക്ടീവ് റിലീജ്യസ് ആന്‍ഡ് ട്രെയ്‌നിംഗി (സിറാത്) ന്റെ ഉദ്ഘാടനം 23ന് കാരന്തൂര്‍ മര്‍കസില്‍ നടക്കും. ഡിവിഷന്‍ നേതൃത്വത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് പഠിതാക്കള്‍. നേതൃത്വം, ആത്മീയം, വ്യക്തിത്വ വികസനം, പ്രസംഗ പരിശീലനം, പ്രബോധനം, സംഘാടനം, ആശയ സംവാദം എന്നീ മേഖലകളില്‍ സമഗ്ര പരിശീലനം ലക്ഷ്യമിട്ടാണ് ട്രെയ്‌നിംഗ് സ്‌കൂളിന് തുടക്കമിടുന്നത്.
സിറാതിന്റെ ഉദ്ഘാടനം വ്യാഴാഴ്ച വൈകിട്ട് 6.30ന് സമസ്ത സെക്രട്ടറി കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍ നിര്‍വഹിക്കും. കോടമ്പുഴ ബാവ മുസ്‌ലിയാര്‍ ക്ലാസെടുക്കും. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് വി അബ്ദുല്‍ ജലീല്‍ സഖാഫി, ജന. സെക്രട്ടറി കെ അബ്ദുല്‍ കലാം, ക്യാമ്പസ് സെക്രട്ടറി എ എ റഹീം സംബന്ധിക്കും.