ശുദ്ധജല വിതരണം തുടങ്ങി

Posted on: May 21, 2013 7:50 am | Last updated: May 21, 2013 at 7:50 am
SHARE

മഞ്ചേരി: എസ് വൈ എസ് മഞ്ചേരി സാന്ത്വനതീരത്തിന്റെ ആഭിമുഖ്യത്തില്‍ ശുദ്ധജലവിതരണം ആരംഭിച്ചു. മുട്ടിപ്പാലം എ ആര്‍മാര്‍ബിള്‍സാണ് പദ്ധതി സ്‌പോണ്‍സര്‍ ചെയ്യുന്നത്. എസ് വൈ എസ് ജില്ലാ വൈസ് പ്രസിഡന്റ് അലവി സഖാഫി കൊളത്തൂര്‍ ഉദ്ഘാടനം ചെയ്തു. സാന്ത്വനതീരം ജനറല്‍ കണ്‍വീനര്‍ ഹസൈനാര്‍ സഖാഫി കുട്ടശ്ശേരി, കണ്‍വീനര്‍മാരായ യു ടി എം ശമീര്‍, എന്‍ കെ അബ്ദുല്ല മേലാക്കം, താജുദ്ദീന്‍ സഖാഫി മുട്ടിപ്പാലം, അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ പൊന്മള സംബന്ധിച്ചു. പദ്ധതിയിലേക്ക് ശുദ്ധജലം ലഭ്യമാക്കാന്‍ സാധിക്കുന്നവര്‍ 9645913313 നമ്പറില്‍ അറിയിക്കണമെന്ന് കോര്‍ഡിനേറ്റര്‍ അറിയിച്ചു.