ചീക്കോട് കുടിവെള്ള പദ്ധതിക്ക് 25 കോടി രൂപ അനുവദിച്ചു

Posted on: May 21, 2013 6:00 am | Last updated: May 21, 2013 at 7:49 am
SHARE

കൊണ്ടോട്ടി: ചീക്കോട് കുടിവെള്ള പദ്ധതിയുടെ വിതരണ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് 25 കോടി രൂപ കൂടി അനുവദിച്ചതായി കെ മുഹമ്മദുണ്ണിഹാജി എം എല്‍ എ അറിയിച്ചു.
ജലവിഭവ വകുപ്പിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാനതല സ്റ്റാന്‍ഡിംഗ് കമ്മിറ്റിയാണ് പണം അനുവദിച്ചത്. കൊണ്ടോട്ടി മണ്ഡലത്തിന് പുറമെ ബേപ്പൂര്‍ മണ്ഡലത്തിലെ കരുവന്‍ തിരുത്തി , ഏറനാട് മണ്ഡലത്തിലെ കുഴിമണ്ണ, വള്ളിക്കുന്ന് മണ്ഡലത്തിലെ ചേലേമ്പ്ര പഞ്ചായത്തുകള്‍ഉള്‍പ്പെട്ടതാണ് കുടിവെള്ള പദ്ധതി. 70.46 കോടി രൂപയാണ് എസ്റ്റിമേറ്റ്. പമ്പിംഗ് മെയിന്‍, ടാങ്കുകളില്‍ നിന്നുള്ള പ്രധാന വിതരണ ശൃംഖലക്കുമാണ് ഇപ്പോള്‍ പണം അനുവദിച്ചത്. ഈ തുക കൊണ്ടോട്ടി മണ്ഡലത്തിലെ പഞ്ചായത്തുകളില്‍ വിതരണ ശൃംഖല സ്ഥാപിക്കുന്നതിനെ സാധ്യമാകൂ. മറ്റു പഞ്ചായത്തുകളില്‍ വിതരണ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് കൂടുതല്‍ തുക അനുവദിക്കാന്‍ നബാര്‍ഡ്, ത്രിതല പഞ്ചായത്തുകള്‍ എന്നിവയില്‍ നിന്നുള്ള ധന സഹായം പ്രതീക്ഷിക്കുന്നതായി എം എല്‍ എ പറഞ്ഞു. കൊണ്ടോട്ടി, നെടിയിരുപ്പ് പഞ്ചായത്തുകള്‍ക്ക് കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനു നേരത്തെ 13 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പദ്ധതി അടുത്ത വര്‍ഷം കമ്മീഷന്‍ ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here