Connect with us

Gulf

ആര്‍ ടി എ ഇടപാടുകള്‍ക്ക് ഇലക്ട്രോണിക് വാലറ്റ്‌

Published

|

Last Updated

ദുബൈ: വാഹനങ്ങളുടെ മുല്‍കിയ്യ പുതുക്കല്‍, പിഴയടക്കല്‍ തുടങ്ങിയ ആര്‍ ടി എയുമായി ബന്ധപ്പെട്ട ഇടപാടുകള്‍ ജൂണ്‍ മുതല്‍ ഇലക്ട്രോണിക് സംവിധാനത്തിലൂടെയായിരിക്കുമെന്ന് ആര്‍ ടി എ ചെയര്‍മാന്‍ മതാര്‍ അല്‍ തായര്‍.
ദുബൈ ഗവണ്‍മെന്റ് നടപ്പാക്കുന്ന ഇ-ഗവണ്‍മെന്റ് പദ്ധതിയുടെ ഭാഗമായി തുടങ്ങുന്ന ഈ സൗകര്യം വാഹനങ്ങളുടെ മുല്‍കിയ്യ പുതുക്കല്‍, ട്രാഫിക് പിഴ അടക്കല്‍ എന്നിവക്ക് ഏറെ സഹായകരമായിരിക്കും.
ഇലക്ട്രോണിക് വാലറ്റ് എന്ന് പേരിട്ട ഈ പദ്ധതി കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഉപയോഗപ്രദമാകും. ഇന്റര്‍നെറ്റ് വഴിയോ നേരിട്ടോ പ്രത്യേക അപേക്ഷ സമര്‍പ്പിച്ച് ആര്‍ ടി എ എക്കൗണ്ടിലേക്ക് നിശ്ചിത തുക ബേങ്ക് വഴി നിക്ഷേപിക്കുന്നതോടെ സ്ഥാപനത്തിന്റെ പേരില്‍ ആര്‍ ടി എ യില്‍ എക്കൗണ്ട് തുറക്കും. തുടര്‍ന്ന് പിഴയടക്കലും മുല്‍കിയ്യ പുതുക്കലും നടത്താം.
കൂടുതല്‍ വാഹനങ്ങളുള്ള സ്ഥാപന അധികൃതരുമായി ബന്ധപ്പെട്ട് നടത്തിയ പഠനത്തിനു ശേഷമാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയത്. മിനിറ്റുകള്‍ കൊണ്ട് മുല്‍കിയ്യ പുതുക്കാന്‍ സാധിക്കുമെന്നത് ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്. കമ്പനി പ്രതിനിധികള്‍ ഈയാവശ്യങ്ങള്‍ക്കായി ആര്‍ ടി എയുടെ ഓഫീസുകള്‍ കയറിയിറങ്ങേണ്ടതുമില്ല-മത്താര്‍ അല്‍ തായര്‍ അറിയിച്ചു.

Latest