പി പി കബീറിന് മീഡിയാ ഫോറം യാത്രയയപ്പ് നല്‍കി

Posted on: May 21, 2013 12:07 am | Last updated: May 21, 2013 at 12:07 am
SHARE
sent offffffffffffffffffffffffffffff
പി പി കബീറിന് ഇന്ത്യന്‍ മീഡിയാ ഫോറത്തിന്റെ മെമെന്റോ ഭാരവാഹികളും അംഗങ്ങളും ചേര്‍ന്ന് കൈമാറുന്നു

 

ദോഹ: നാട്ടിലേക്ക് മടങ്ങുന്ന മാധ്യമം സീനിയര്‍ റിപ്പോര്‍ട്ടറും ഇന്ത്യന്‍ മീഡിയാ ഫോറം (ഐ എം എഫ്) സെക്രട്ടറിയുമായ പി പി കബീറിന് ഐ എം എഫ് യാത്രയയപ്പ്നല്‍കി. സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്ററില്‍ ചേര്‍ന്ന ചടങ്ങില്‍ ഇന്ത്യന്‍ മീഡിയാ ഫോറം പ്രസിഡന്റ് റഈസ് അഹ്മദ് അധ്യക്ഷത വഹിച്ചു. അഹ്മദ് പാതിരിപ്പറ്റ, അശ്‌റഫ് തൂണേരി, സി സി സന്തോഷ്, അബ്ദുല്‍ഖാദര്‍ കക്കുളത്ത്, പി എന്‍ ബാബുരാജന്‍, പ്രദീപ് മേനോന്‍, അമാനുല്ല വടക്കാങ്ങര, ഇ പി ബിജോയ്കുമാര്‍, സാദിഖ് ചെന്നാടന്‍, റഫീഖ് വടക്കേക്കാട്, അഹ്മദ്കുട്ടി, നിഷാദ് ഗുരുവായൂര്‍, കെ മുജീബുര്‍റഹ്മാന്‍, സി പി കരീം, മുഹമ്മദലി, അല്‍താഫ് കെട്ടുങ്ങല്‍, സഞ്ജയ് ചപോല്‍ക്കര്‍, പി പി റഷീദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. പി പി കബീര്‍ മറുപടി പ്രസംഗം നടത്തി. ഇന്ത്യന്‍ മീഡിയാ ഫോറത്തിന്റെ മൊമെന്റോ ഭാരവാഹികളും അംഗങ്ങളും ചേര്‍ന്ന് കൈമാറി. ഐ എം എഫ് ജനറല്‍സെക്രട്ടറി ഷെരീഫ് സാഗര്‍ സ്വാഗതം പറഞ്ഞു.