Connect with us

Palakkad

അട്ടപ്പാടിയിലെ ആരോഗ്യപ്രശ്‌നങ്ങള്‍: ദീര്‍ഘ-ഹ്രസ്വകാല പദ്ധതികള്‍ തയ്യാറാക്കും

Published

|

Last Updated

പാലക്കാട്:അട്ടപ്പാടിയിലെ ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കേന്ദ്ര ഗവണ്‍മെന്റ് നിയോഗിച്ച സംഘം ജില്ലയിലെത്തി.

കലക്ടറേറ്റില്‍ എത്തിയ സംഘം ജില്ലാതല ഉദ്യോഗസ്ഥരുമായി മേഖലയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് സംസാരിച്ചു. ജില്ലാ കലക്ടറുടെ ചുമതലയുളള എ ഡി എം കെ വി.വാസുദേവന്‍ അധ്യക്ഷത വഹിച്ചു.
അട്ടപ്പാടിയിലെ ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെ ‘ഭാഗമായി ദീര്‍ഘ-ഹ്രസ്വകാല പദ്ധതികള്‍ തയ്യാറാക്കി ഗവണ്‍മെന്റിന് സമര്‍പ്പിക്കുമെന്ന് സംഘാംഗങ്ങള്‍ അറിയിച്ചു.
കേന്ദ്ര മന്ത്രാലയങ്ങളുടെ കീഴിലുള്ള വിവിധ വകുപ്പുകള്‍ നിയോഗിച്ച എട്ടംഗ സംഘമാണ് അട്ടപ്പാടിയിലെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായി എത്തിയത്. സംഘം 25 വരെ അട്ടപ്പാടിയിലെ വിവിധ മേഖലകളില്‍ ആദിവാസികളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ സംബന്ധിച്ച് പഠനം നടത്തും. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഒരു മാസത്തിനകം ഗവണ്‍മെന്റിന് നല്‍കും.
കേന്ദ്രഗവണ്‍മെന്റിന്റെ കമ്മ്യൂണിറ്റി സ്റ്റഡീസിലെ തലവന്‍ ഡോ എ.ലക്ഷമയ്യ, ഹൈദ്രബാദ് നാഷണല്‍ ഇന്‍സ്റ്റി്റ്റിയൂട്ട് ഓഫ് ന്യൂട്രീഷനിലെ ഡോ വി വാസുദേവന്‍ റാവു, ഡോ കെ.മല്ലികാര്‍ജുന റാവു, ടെക്‌നിക്കല്‍ ഓഫീസര്‍ ബി പൊതുരാജു, ലാബ് ടെക്‌നീഷ്യനായ രജീസ്, റിസേര്‍ച്ച് അസിസ്റ്റന്റായ സുമിത, നിത തോമസ്, ടി സന്തോഷ് കുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Latest