ലീഗ്- ഐ എന്‍ എല്‍ സംഘര്‍ഷം; മൂന്ന് പേര്‍ക്ക് പരുക്ക്

Posted on: May 21, 2013 6:00 am | Last updated: May 20, 2013 at 10:36 pm
SHARE

ബേക്കല്‍: ബേക്കലില്‍ കഴിഞ്ഞദിവസം രാത്രി വീണ്ടും മുസ്‌ലിം ലീഗ്- ഐ എന്‍ എല്‍ സംഘര്‍ഷം. അക്രമത്തില്‍ ഒരു ലീഗ് പ്രവര്‍ത്തകനും രണ്ട് ഐ എന്‍എല്‍ പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. ലീഗ് പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി ജോ.സെക്രട്ടറി ആരിഫ് മാസ്തിഗുഡയെ ഗുരുതരമായ പരുക്കുകളോടെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ആരിഫിനെ രണ്ട് ബൈക്കുകളിലായി പിന്തുടര്‍ന്ന ഐഎന്‍എല്‍ പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നുവെന്ന് ലീഗ് കേന്ദ്രങ്ങള്‍ ആരോപിച്ചു.
അതേസമയം ലീഗ് പ്രവര്‍ത്തകര്‍ മര്‍ദിച്ചുവെന്നാരോപിച്ചാണ് രണ്ട് ഐ എന്‍ എല്‍ പ്രവര്‍ത്തകര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here