Connect with us

Kasargod

സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍ സിറ്റിംഗ് 23ന്

Published

|

Last Updated

കാസര്‍കോട്: സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍ 23ന് കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തുന്നു.
ഹനഫി സമുദായത്തെ ഒ ബി സിയില്‍ ഉള്‍പ്പെടുത്തണമെന്നും മാളവ സമുദായത്തിന് മറ്റു പിന്നോക്ക വിഭാഗങ്ങള്‍ക്കുളള സംവരണം നല്‍കണമെന്നും തീയ്യ കാവുതീയ്യ സമുദായത്തിന്റെ വിവിധ ആവശ്യങ്ങള്‍ സംബന്ധിച്ചും പത്മശാലി സമുദായത്തെ ഒ ബി സിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം സംബന്ധിച്ചുളള നിവേദനങ്ങള്‍ സിറ്റിംഗില്‍ പരിഗണിക്കും.
അഭിപ്രായം ബോധിപ്പിക്കാനുളള സംഘടനകള്‍ക്കും വ്യക്തികള്‍ക്കും സിറ്റിംഗില്‍ പങ്കെടുക്കാം.
രാവിലെ 11ന് ആരംഭിക്കുന്ന സിറ്റിംഗില്‍ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റീസ് ജി ശിവരാജന്‍, മെമ്പര്‍മാരായ മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി, കെ ജോണ്‍ ബ്രിട്ടോ, മെമ്പര്‍ സെക്രട്ടറി ഡോ.ദേവേന്ദ്രകുമാര്‍ ധൊദാവത് എന്നിവര്‍ പങ്കെടുക്കും.

---- facebook comment plugin here -----

Latest