പുന:സംഘനടയില്ല: ഒഴിവുകള്‍ നികത്തും: മുഖ്യമന്ത്രി

Posted on: May 20, 2013 8:11 pm | Last updated: May 20, 2013 at 8:30 pm
SHARE

OOmen chandy_ramesh chennithalaതിരുവനന്തപുരം:മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നത്തലയും കൂടിക്കാഴ്ച നടത്തി.

മന്ത്രിസ്ഥാനം വേണമെന്ന് രമേശ് ആവശ്യപ്പെട്ടിട്ടില്ല. മന്ത്രിസ്ഥാനത്തേക്കാള്‍ വലുത് കെപിസിസി അധ്യക്ഷസ്ഥാനമാണെന്നാണ് രമേശ് വ്യക്തമാക്കിയിട്ടുള്ളത്. രമേശ് മന്ത്രിയാകുമെന്നു പറഞ്ഞത് മാധ്യമങ്ങളാണ്. മന്ത്രിസ്ഥാനത്തിനായി രഹസ്യമായാ പരസ്യമായോ രമേശ് ആവശ്യമുന്നയിച്ചിട്ടില്ലന്നു മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രസഭാ പുനസംഘടന അജണ്ടയിലില്ല.

രാജിവച്ച ഗണേഷ്‌കുമാറിന് പകരം പുതിയ മന്ത്രിയെ നിയോഗിക്കേണ്ടതുണ്ട്. ഗണേഷ് തിരിച്ചുവരുന്നതിനെക്കുറിച്ചും രമേശുമായി ചര്‍ച്ച ചെയ്തില്ല. ഒഴിവുള്ള മന്ത്രിസ്ഥാനം നികത്തുന്നത് യുഡിഎഫിലെ ചര്‍ച്ചക്കുശേഷം തീരുമാനിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വൈകീട്ട് ഏഴുമണിയോടെയാണ് ചെന്നിത്തലയെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here