ശ്രീശാന്തിനെ അറിയില്ലെന്ന് മറാത്തി നടി ക്രാന്തി റെഡ്കര്‍

Posted on: May 20, 2013 7:12 pm | Last updated: May 20, 2013 at 7:12 pm
SHARE

cranthiമുംബൈ: ഐപിഎല്‍ വാതുവെപ്പുമായി യാതൊരു ബന്ധവുമില്ലെന്ന് മറാത്തി നടി ക്രാന്തി റെഡ്കര്‍. ഡല്‍ഹി പൊലീസ് കസ്റ്റഡയിലെടുക്കുമ്പോള്‍ ശ്രീശാന്തിന് ഒപ്പമുണ്ടായിരുന്ന മറാത്തി നടി ക്രാന്തിയാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് നടിയുടെ പ്രതികരണം. അതേ സമയം ശ്രീശാന്തിനെ തന്നെ തനിക്കറിയില്ലെന്നാണ് ക്രാന്തി പ്രതികരിച്ചത്.

കഴിഞ്ഞ പത്തു ദിവസമായി മറാത്തി ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് താന്‍ കൊങ്കണില്‍ ആയിരുന്നെന്നും ക്രാന്തി പറഞ്ഞു. ക്രിക്കറ്റില്‍ തീരെ താത്പര്യമില്ലാത്ത തനിക്ക് സ്‌പോട്ട് ഫിക്‌സിംഗ് എന്താണെന്നു പോലും അറിയില്ലെന്ന് ക്രാന്തി കൂട്ടിച്ചേര്‍ത്തു. അറസ്റ്റിലാകുമ്പോള്‍ ശ്രീശാന്തിനൊപ്പം താനാണ് ഉണ്ടായിരുന്നതെന്ന മാധ്യമപ്രചരണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ക്രാന്തി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here