Connect with us

National

യു.പിയിലെ പ്രതിമ നിര്‍മ്മാണത്തില്‍ 1400 കോടിയുടെ അഴിമതി നടന്നെന്ന് ലോകായുക്ത

Published

|

Last Updated

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മുന്‍ മുഖ്യമന്ത്രി മായാവതിയുടെ കാലത്ത് നടന്ന പ്രതിമ നിര്‍മ്മാണത്തില്‍ 1400 കോടി രൂപയുടെ അഴിമതി നടന്നുവെന്ന് ലോകായുക്ത കണ്ടെത്തി. മായാവതിയുടെ വിശ്വസ്തനും മുന്‍ മന്ത്രിയുമായ നസിമുദ്ദീന്‍ സിദ്ദിഖിയും, ബാബു സിങ് കുശ്വയുമാണ് കോടികളുടെ അഴിമതിക്ക് ചുക്കാന്‍പിടിച്ചതെന്നും ലോകായുക്ത റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

പ്രതിമനിര്‍മ്മാണത്തിന് നീക്കിവെച്ച മൊത്തം തുകയുടെ 30 ശതമാനവും വെട്ടിപ്പ് നടത്തിയതിനാല്‍ കുറ്റക്കാരായവരില്‍ നിന്ന് ഈ തുക തിരിച്ചുപിടിക്കാന്‍ നടപടിയെടുക്കണമെന്നും ലോകായുക്ത ജഡ്ജി എന്‍.കെ മെഹറോത്ര റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.

നസിമുദീന്‍ സിദ്ദിഖിക്കും ബാബു സിങ് കുശവയ്ക്കുമെതിരെ പ്രധാന പ്രതികളാക്കി എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യാനും ലോകായുക്ത നിര്‍ദേശിച്ചിട്ടുണ്ട്. ഇവര്‍ രണ്ടു പേരുമാണ് അഴിമതിയുടെ പ്രധാനികളെന്നതിനാല്‍ ഇവരില്‍ നിന്ന് 1400 കോടി രൂപ തിരിച്ചുപിടിക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. അഴിമതിയില്‍ 199 പേര്‍ ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

Latest