Connect with us

International

ചുഴലിക്കാറ്റ്: മധ്യ അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ വ്യാപക നാശം

Published

|

Last Updated

വാഷിങ്ടണ്‍: അമേരിക്കയുടെ മധ്യ സംസ്ഥാനങ്ങളില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടം. ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുയും ചെയ്തുവെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. മധ്യ അമേരിക്കന്‍ സംസ്ഥാനങ്ങളായ കന്‍സാസ്, ഒക്ലഹോമ, ലോവ, കന്‍സാസ്, ഇല്ലിനോയിസിലുമാണ് ചുഴലിക്കാറ്റുണ്ടായത്.
നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നു. മരങ്ങള്‍ കടപുഴകി. നിരവധി പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം തടസപ്പെട്ടു.

ഒക്‌ലഹോമയില്‍നിന്നാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഷോനീ നഗരത്തിലെ മൊബൈല്‍ ഹോംപാര്‍ക്ക് ചുഴലിക്കാറ്റില്‍ പൂര്‍ണ്ണമായും തകര്‍ന്നു.

Latest