Connect with us

National

അഴിമതി: ആന്ധ്രയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

Published

|

Last Updated

ഹൈദരാബാദ്: അഴിമതി കേസുമായി ബന്ധപ്പെട്ട് പ്രതികളായ ആന്ധ്രപ്രദേശിലെ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു. ആഭ്യന്തര മന്ത്രി പി. സബിത ഇന്ദ്ര റെഡ്ഡി, പൊതുമരാമത്ത് വകുപ്പ് മന്ത്രി ധര്‍മന പ്രസാദ റാവു എന്നിവരാണ് രാജിവെച്ചത്. ഇവര്‍ ഞായറാഴ്ച യാണ്്് മുഖ്യമന്ത്രി എന്‍. കിരണ്‍ കുമാര്‍ റെഡ്ഡിയെ കണ്ട് രാജിക്കത്ത് സമര്‍പ്പിച്ചത്്. എന്നാല്‍ രാജിസംബന്ധിച്ച് ഔദ്യാഗികമായ സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഔദ്യാഗിക വാഹനങ്ങള്‍ ഒഴിവാക്കി സ്വകാര്യ വാഹനങ്ങളിലാണ് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഇരുവരും ഓഫീസില്‍ നിന്ന് മടങ്ങിയത്. ധര്‍മന മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് രാജിക്കത്ത് സമര്‍പ്പിച്ചതായി അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

കടപ്പ എം.പി ജഗന്‍ മോഹന്‍ റെഡ്ഡിയുമായി ബന്ധപ്പെട്ട അനധികൃത സ്വത്ത് കേസില്‍ സി.ബി.ഐ ഇവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ഇരുവരും രാജിവെക്കണമെന്ന് എ.ഐ.സി.സി വക്താവ് പി.സി ചാക്കോ ആവശ്യപ്പെട്ടിരുന്നു. ഇരുവരുടേയും രാജിക്ക് മുഖ്യമന്ത്രിക്ക് മേല്‍ ഹൈക്കമാന്‍ഡ് സമ്മര്‍ദ്ദം ചെലുത്തിയ സാഹചര്യത്തിലാണ് ഇരുവരും രാജിവെട്ടത്്.