Connect with us

Kerala

ദേശീയ ഗാനത്തെ അപമാനിച്ച സംഭവം: കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട ഹരജി തള്ളി

Published

|

Last Updated

കൊച്ചി: ദേശീയ ഗാനത്തെ അപമാനിച്ച സംഭവത്തില്‍ ശശി തരൂരിനെതിരായ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി കോടതി തള്ളി. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഹരജി തള്ളിയത്. കേസില്‍ കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് ജോമോന്‍ പുത്തന്‍ പുരക്കല്‍ സമര്‍പ്പിച്ച ഹരജിയും കോടതി തള്ളി. തന്നെ കുറ്റവിമുക്തനാക്കണമെന്ന ശശി തരൂരിന്റെ ഹരജി കോടതി ജൂണ്‍ ഒന്നിന് പരിഗണിക്കും.