ശ്രീശാന്തിന്റെ ലാപ്‌ടോപ്പില്‍ നിന്ന് വാതുവെപ്പുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ പുറത്ത്

Posted on: May 20, 2013 10:54 am | Last updated: May 20, 2013 at 1:17 pm
SHARE

ന്യൂഡല്‍ഹി: ശ്രീശാന്തിന്റെ ലാപ്‌ടോപ്പില്‍ നിന്നും ഒത്തുകളിയുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായി ഡല്‍ഹി പോലീസ്. ശ്രീശാന്ത് വാതുവെപ്പുകാരുടെ കൂടെ നില്‍ക്കുന്ന ഫോട്ടോയടക്കം സുപ്രധാന തെളിവുകള്‍ ലഭിച്ചതായാണ് സൂചന.

അതിനിടെ മുതിര്‍ന്ന താരങ്ങള്‍ക്കെതിരെ ഒത്തുകളി വിവാദമന്വേഷിക്കുന്ന പോലീസ് സംഘത്തിനു മുമ്പാകെ ശ്രീശാന്ത് മൊഴി നല്‍കി. മുതിര്‍ന്ന താരങ്ങള്‍ വാതുവെപ്പുകാരില്‍ നിന്നും പാരിതോഷികങ്ങള്‍ സ്വീകരിച്ചിരുന്നതായാണ് ശ്രീശാന്ത് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയത്. എന്നാല്‍ ഇവര്‍ ഒത്തുകളിച്ചിരുന്നതായി തനിക്കറിയില്ലെന്നും ശ്രീശാന്ത് പറഞ്ഞു.

പാരിതോഷികങ്ങള്‍ സ്വീകരിച്ച മുതിര്‍ന്ന താരങ്ങള്‍ ആരൊക്കെയാണെന്നുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇടനിലക്കാരെ ചോദ്യം ചെയ്താല്‍ മാത്രമേ കളിക്കാരെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരികയുള്ളൂ. ഇന്ന ഉച്ചക്ക് ശേഷം ഇടനിലക്കാരെ പോലീസ് ചോദ്യം ചെയ്യും.