Connect with us

Kerala

തിരുവനന്തപുരത്തെ ടാങ്കര്‍ സമരം മൂന്നാം ദിനത്തിലേക്ക്

Published

|

Last Updated

തിരുവനന്തപുരം: നാട്ടുകാരുടെ കുടിവെള്ളം മുട്ടിച്ച് ജില്ലയിലെ സ്വകാര്യ ടാങ്കര്‍ ലോറി ഉടമകളുടെ സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് ലോറി ഉടമകളോ ജില്ലാ ഭരണകൂടമോ ഇതുവരെ തയ്യാറായിട്ടില്ല. ടാങ്കര്‍ ലോറി സമരത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്നാണ് കളക്ടര്‍ കെ.എന്‍ സതീഷ് പറയുന്നത്.

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ശനിയാഴ്ച്ച രാത്രിയാണ് ടാങ്കര്‍ ലോറി ഉടമകള്‍ സമരം ആരംഭിച്ചത്.

പിടിപി നഗറില്‍ നിന്ന് വെള്ളമെത്തിച്ച് കുടിവെള്ള പ്രതിസന്ധി മറികടക്കാന്‍ ശ്രമിച്ചെങ്കിലും പൂര്‍ണ്ണമായി വിജയിക്കാനായില്ല. ഇന്നുമുതല്‍ പിടിപി നഗറില്‍ നിന്നുള്ള ടാങ്കര്‍ ലോറി ഉടമകള്‍ കൂടി സമരത്തില്‍ പങ്കു ചേരുമെന്നാണ് സൂചന. അങ്ങനെ വന്നാല്‍ നഗരത്തില്‍ കുടിവെള്ള പ്രതിസന്ധി രൂക്ഷമാകും.

സമരം തുടരുകയാണെങ്കില്‍ ടാങ്കറുകള്‍ പിടിച്ചെടുത്ത് വെള്ളമെത്തിക്കുന്നതിനെ കുറിച്ചാലോചിക്കുമെന്ന് കളക്ടര്‍ പറഞ്ഞു.

Latest