Connect with us

Kannur

മന്‍ശഅ് ഹുമൈദിയ്യ സമ്മേളനം സമാപിച്ചു

Published

|

Last Updated

പഴയങ്ങാടി: മാട്ടൂല്‍ മന്‍ശഇന്റെ കീഴിലുള്ള ഹുമൈദിയ്യ ശരീഅത്ത് കോളജ് നാലാം സനദ്ദാന സമ്മേളനത്തിന് ഉജ്ജ്വല സമാപ്തി. 17 ഹുമൈദികള്‍ ഇവിടെ നിന്നും ബിരുദം കരസ്ഥമാക്കി.
മഗ്‌രിബ് നിസ്‌കാരത്തിന് ശേഷം നടന്ന പൊതു സമ്മേളനം സമസ്ത കേന്ദ്രമുശാവറ സെക്രട്ടറി കെ പി ഹംസ മുസ്‌ലിയാര്‍ ചിത്താരി ഉദ്ഘാടനം ചെയ്തു. മന്‍ശഅ് പ്രസിഡന്റും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ അല്‍ബുഖാരി അധ്യക്ഷത വഹിച്ചു. സയ്യിദ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ സനദ്ദാനം നടത്തി.
എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, ഇസ്മാഈല്‍ ഹാദി തങ്ങള്‍, എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം, പി കെ അബൂബക്കര്‍ മുസ്‌ലിയാര്‍, മുഹമ്മദ് സ്വാലിഹ് സഅദി, സ്റ്റാര്‍ ഓഫ് ഏഷ്യ മുഹമ്മദലി ഹാജി, ഫൈളുര്‍റഹ്മാന്‍ ഇര്‍ഫാനി തുടങ്ങിയവര്‍ പ്രസംഗിച്ചു. കെ മുഹ്‌യിദ്ദീന്‍ കുട്ടി സഖാഫി സ്വാഗതവും ബശീര്‍ മൗലവി ആറളം നന്ദിയും പറഞ്ഞു.
ഇന്നലെ രാവിലെ മന്‍ശഅ് ഉപാധ്യക്ഷന്‍ സയ്യിദ് ത്വയ്യിബുല്‍ ബുഖാരി പതാക ഉയര്‍ത്തി. ഉച്ചക്ക് നടന്ന ഹുമൈദിയ്യ സംഗമത്തില്‍ സയ്യിദ് സുഹൈല്‍ അസ്സഖാഫ് അധ്യക്ഷത വഹിച്ചു. അബ്ദുല്ലത്തീഫ് സഅദി ഉദ്ഘാടനം ചെയ്തു. സി പി അബ്ദുറഊഫ് മുസ്‌ലിയാര്‍, അബൂബക്കര്‍ ഫൈസി തട്ടുമ്മല്‍, പി കെ അലിക്കുഞ്ഞി ദാരിമി, ഇസ്മാഈല്‍ സഅദി ആറളം, അബ്ദുസ്വമദ് ബാഖവി വേശാല പ്രസംഗിച്ചു.

 

---- facebook comment plugin here -----

Latest