ഏകദിന സന്ദര്‍ശനത്തിന് ധനമന്ത്രി ചിദംബരം ദോഹയിലെത്തി

Posted on: May 19, 2013 6:12 pm | Last updated: May 19, 2013 at 6:12 pm
SHARE

ദോഹ: ഏകദിന സന്ദര്‍ശനത്തിനായി കേന്ദ്ര ധനമന്ത്രി പി ചിദംബരം ദോഹയിലെത്തി. ഇന്നലെ വൈകീട്ടോടെ ദോഹയിലെത്തിയ ചിദംബരത്തെ ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ സഞ്ജീവ് അറോറ, ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ പി എസ് ശശികുമാര്‍, ഖത്തറിലെ ധനകാര്യ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചതിന്റെ ശേഷമാണ് അദ്ദേഹം ഖത്തറിലെത്തിയത്. ഇന്ന് രാത്രിയോടെ ചിദംബരം ഇന്ത്യയിലേക്ക് മടങ്ങും.