ഉത്തര്‍പ്രദേശില്‍ തീവ്രവാദക്കേസ് പ്രതി കൊല്ലപ്പെട്ട സംഭവം: 42 പോലീസുകാര്‍ക്കെതിരെ കേസ്

Posted on: May 19, 2013 6:03 pm | Last updated: May 19, 2013 at 6:23 pm
SHARE

ലഖ്‌നൗ: തീവ്രവാദക്കേസിലെ പ്രതിയായിരുന്ന ഖാലിദ് മുജാഹിദ് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുന്‍ ഡി ജി പി വിക്രം സിംഗ്, ട്രൈനിംഗ് ഡി ജി പി ബ്രിജ് ലാല്‍ എന്നിവരുള്‍പ്പെടെ 42 പോലീസുകാര്‍ക്കെതിരെ കേസെടുത്തു. ഖാലിദിന്റെ അമ്മാവന്റെ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്. ഖാലിദിനെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും ഖാലിദിനെ പോലീസ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതാണെന്നും ഖാലിദിന്റെ അമ്മാവന്‍ ആരോപിച്ചു.

സംഭവത്തില്‍ സി ബി ഐ അന്വേഷണത്തിന് സര്‍ക്കാര്‍ ശിപാര്‍ശ ചെയ്തു. സംസ്ഥാന ക്യാബിനറ്റ് സെക്രട്ടറിയും എ ഡി ജി പി, ഐ ജി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍മാരും സംഭവം അന്വേഷിക്കുന്നുണ്ട്.

ഫൈസാബാദ് കോടതിയില്‍ നിന്നും ലഖ്‌നൗവിലേക്ക് കൊണ്ടുവരുന്നതിനിടെ പോലീസ് ബസ്സില്‍ വെച്ചാണ് ഖാലിദ് കൊല്ലപ്പെട്ടത്. ഫൈസാബാദില്‍ 2007ല്‍ നടന്ന സ്‌ഫോടനക്കേസിലെ പ്രതിയാണ് ഖാലിദ് മുജാഹിദ്.