താന്‍ മന്ത്രിസ്ഥാനത്തിന് പിന്നാലെ പോകുന്ന ആളല്ലെന്ന് ചെന്നിത്തല

Posted on: May 19, 2013 5:11 pm | Last updated: May 20, 2013 at 7:49 am
SHARE

ramesh chennithalaതിരുവനന്തപുരം: മന്ത്രിസ്ഥാനത്തിന് പിന്നാലെ പോകുന്ന ആളല്ല താനെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല. മന്ത്രിസഭാ പുനഃസംഘടനാ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും ഇതുസംബന്ധിച്ച വാര്‍ത്തകള്‍ മാധ്യമസൃഷ്ടിയാണെന്നും അദ്ദേഹം വാര്‍ത്താലേഖകരോട് പറഞ്ഞു.
മന്ത്രിയാക്കണമെന്ന് താന്‍ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിട്ടില്ല. മന്ത്രിയാകണമെന്ന് ഹൈക്കമാന്‍ഡ് തന്നോടും പറഞ്ഞിട്ടില്ല. താന്‍ ഇപ്പോഴും കെ പി സി സി പ്രസിഡന്റാണെന്നും അദ്ദേഹം വ്യക്തമാക്കി. ഗണേഷ്‌കുമാറിനെ വീണ്ടും മന്ത്രിയാക്കുന്നതും ചര്‍ച്ചയിലില്ലെന്നും ചെന്നിത്തല ഒരു ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.