Connect with us

National

അറസ്റ്റിനിടെ ശ്രീശാന്ത് പോലീസിനെ ഭീഷണിപ്പെടുത്തി

Published

|

Last Updated

ന്യൂഡല്‍ഹി: അറസ്റ്റ് ചെയ്യാന്‍ ഉദ്യോഗസ്ഥരെത്തിയപ്പോള്‍ ശ്രിശാന്ത് ചെറുക്കാനും ഭീഷണിപ്പെടുത്താനും ശ്രമിച്ചതായി റിപ്പോര്‍ട്ട്. കേരള, മഹാരാഷ്ട്ര മുഖ്യമന്ത്രിമാരുടെ പേര് പറഞ്ഞായിരുന്നുവത്രെ ഭീഷണി. ഇരു മുഖ്യമന്ത്രിമാരെയും വിളിക്കണമെന്നും ശ്രീശാന്ത് ആവശ്യപ്പെട്ടു. ഇതിനിടെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നേരെ ശ്രീശാന്ത് മൊബൈല്‍ ഫോണ്‍ എറിയുകയും ചെയ്തുവത്രെ. ഒടുവില്‍ വാതുവെപ്പിന്റെ കാര്യം പറഞ്ഞപ്പോഴാണ് ശ്രീശാന്ത് അറസ്റ്റിന് വഴങ്ങിയതെന്നും പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.