ഗ്വാണ്ടനാമോയിലെ നിരാഹാരം 100ാം ദിവസത്തിലേക്ക്‌

Posted on: May 19, 2013 7:30 am | Last updated: May 19, 2013 at 12:44 pm
SHARE

ഹവാന/ വാഷിംഗ്ടണ്‍: ഗ്വാണ്ടനാമോ തടവറ അടച്ചുപൂട്ടാനാവശ്യപ്പെട്ടുള്ള നിരഹാര സമരം നൂറ് ദിവസം പിന്നിട്ടു. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വൈറ്റ് ഹൗസിന് മുമ്പില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പ്രതിഷേധ സമരം നടത്തി. 3,70,000 പേര്‍ ഒപ്പിട്ട പരാതി സമര്‍പ്പിച്ചാണ് പ്രകടനം ആരംഭിച്ചത്. പരാതി ഗ്വാണ്ടനാമോയിലെ മുന്‍ സൈനിക പ്രോസിക്യൂട്ടര്‍ കേണല്‍ മോറിസ് ഡേവിസ് വൈറ്റ് ഹൗസ് വക്താവിന് നല്‍കി.
തടവുകാരുടെ ഓറഞ്ച് നിറത്തിലുള്ള വസ്ത്രമാണ് സമരക്കാരായ സന്നദ്ധ്രപവര്‍ത്തകര്‍ ധരിച്ചത്. വിചാരണയോ മറ്റ് നടപടികളോ ഇല്ലാതെ വര്‍ഷങ്ങളായി തടവില്‍ കഴിയുന്നവരെ മോചിപ്പിക്കാത്തതിലും തടവറ അടച്ചുപൂട്ടാത്തതിലും പ്രതിഷേധിച്ചാണ് സമരം നടക്കുന്നത്. തടവറയിലെ 166 തടവുകാരും തടവറക്ക് പുറത്ത് 102 സന്നദ്ധപ്രവര്‍ത്തകരുമാണ് നിരഹാരത്തിലേര്‍പ്പെട്ടിരിക്കുന്നത്. ഇവരില്‍ മുപ്പത് പേര്‍ ട്യൂബിലൂടെ ഭക്ഷണം കഴിച്ചാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ഒരു തടവുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെങ്കിലും നില ഗുരുതരമല്ലെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here