നേതാക്കള്‍ മിതത്വം പാലിക്കണം; പിണറായിക്ക് പന്ന്യന്റെ മറുപടി

Posted on: May 19, 2013 10:58 am | Last updated: May 19, 2013 at 10:58 am
SHARE

തിരുവനന്തപുരം: നേതാക്കള്‍ വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ മിതത്വം പാലിക്കണമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. സി പി ഐക്കെതിരെ കഴിഞ്ഞദിവസം പിണറായി വിജയന്‍ നടത്തിയ പരാമര്‍ശത്തിന് മറുപടിയെന്നോണമാണ് പന്ന്യന്റെ പ്രസ്താവന. പിണറായി വിജയന്റെ പരാമര്‍ശം നിര്‍ഭാഗ്യകരമാണ്. പ്രകോപനമുണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കണം. പ്രാദേശിക വിഷയങ്ങല്‍ കുത്തിപ്പൊക്കി ചര്‍ച്ചയാക്കുന്നത് നല്ലതല്ലെന്നും പന്ന്യന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here