വാതുവെപ്പ്: കളിക്കാര്‍ക്കെതിരെ ഉടന്‍ നടപടിയില്ലെന്ന് ബി സി സി ഐ

Posted on: May 19, 2013 10:40 am | Last updated: May 19, 2013 at 7:40 pm
SHARE

BCCI-logo_1ചെന്നൈ: വാതുവെപ്പുമായി ബന്ധപ്പെട്ട് പോലീസ് പിടിയിലായ ശ്രീശാന്തടക്കമുള്ള കളിക്കാര്‍ക്കെതിരെ ഉടന്‍ നടപടിയില്ലെന്ന് ബി സി സി ഐ പ്രസിഡന്റ് എന്‍ ശ്രീനിവാസന്‍. വാതുവെപ്പുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനം വിശദീകരിക്കുകയായിരുന്നു ശ്രീനിവാസന്‍. പ്രശ്‌നം അന്വേഷിക്കാന്‍ ബി സി സി ഐ കമ്മീഷനെ നിയമിച്ചിട്ടുണ്ട്. രവി സവാനിയായിരിക്കും ഇതിന്റെ ചെയര്‍മാന്‍. ഈ കമ്മീഷന്റെ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമായിരിക്കും നടപടി. പോലീസ് അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ ഡല്‍ഹി പോലീസില്‍ നിന്ന് ലഭിക്കാന്‍ വേണ്ടി ശ്രമം നടത്തും. എല്ലാ ടീമിനൊപ്പവും അഴിമതി വിരുദ്ധ സെല്‍ ഉദ്യോഗസ്ഥനെ നിയമിക്കും. വാതുവെപ്പുകാരെ നിയന്ത്രിക്കാന്‍ പ്രയാസമാണ്. ഇക്കാര്യത്തില്‍ ബി സി സി ഐക്ക് പരിമിതികളുണ്ടെന്നും ശ്രീനിവാസന്‍ പറഞ്ഞു.