ഗില്‍ക്രിസ്റ്റ് ഐ പി എല്‍ മതിയാക്കി

Posted on: May 19, 2013 9:25 am | Last updated: May 19, 2013 at 10:30 am
SHARE

മുംബൈ: ഈ സീസണിലെ ഐപിഎല്‍ മത്സരങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിക്കുകയാണെന്നു പഞ്ചാബ് കിംഗ്‌സ് ഇലവന്റെ ക്യാപ്റ്റനായ ആദം ഗില്‍ക്രിസ്റ്റ് അറിയിച്ചു. ആസ്‌ത്രേലിയയുടെ വിക്കറ്റ് കീപ്പര്‍ – ബാറ്റ്‌സ്മാനായിരുന്ന ഗില്‍ക്രിസ്റ്റ് ദേശീയ ടീമില്‍ നിന്നു വിരമിച്ചശേഷവും ഐപിഎല്ലില്‍ തുടരുകയായിരുന്നു.
കഴിഞ്ഞവര്‍ഷം മേയില്‍ വിരമിക്കുകയാണെന്ന് അറിയിച്ചിരുന്നെങ്കിലും ഈ സീസണില്‍ കൂടി ഐപിഎല്ലില്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. കിംഗ്‌സ് ഇലവന്റെ ക്യാപ്റ്റനായ ഗില്‍ക്രിസ്റ്റിന് ഈ സീസണിലെ ആദ്യ മത്സരങ്ങളില്‍ നിറം മങ്ങിയിരുന്നു. തുടര്‍ന്ന് ചില മത്സരങ്ങളില്‍ വിട്ടു നിന്ന ഗില്ലി തകര്‍പ്പന്‍ പ്രകടത്തോടെ തിരിച്ചുവരവ് നടത്തി. ഇന്നലെ മുംബൈക്കെതിരെ അവസാന മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സ് ഇലവനെ അമ്പത് റണ്‍സ് വിജയത്തിലേക്ക് നയിച്ചാണ് ഗില്ലി വിടവാങ്ങിയത്. മത്സരത്തില്‍ അഞ്ച് റണ്‍സിന് ഗില്‍ക്രിസ്റ്റ് പുറത്തായി. അസ്ഹര്‍ മഹ്മൂദിന്റെ 80 റണ്‍സിന്റെയും മാര്‍ഷിന്റെ 63 റണ്‍സിന്റെയും മികവില്‍ പഞ്ചാബ് എട്ട് വിക്കറ്റിന് 183. മുംബൈ 19.1 ഓവറില്‍ 133ന് പുറത്ത്.

LEAVE A REPLY

Please enter your comment!
Please enter your name here