ബാംഗ്ലൂരിന് 24 റണ്‍സ് ജയം

Posted on: May 19, 2013 9:10 am | Last updated: May 19, 2013 at 9:10 am
SHARE

ബാംഗ്ലൂര്‍: മെഴമൂലം എട്ട് ഓവര്‍ ആക്കി ചുരുക്കിയ മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ 24 റണ്‍സിന് തോല്‍പ്പിച്ചു.
ഈ ജയത്തോടെ ബാംഗ്ലൂര്‍ പ്ലേഓഫില്‍ സ്ഥാനം ഉറപ്പിച്ചു. ആദ്യം ബാറ്റു ചെയ്തു ബാംഗ്ലൂര്‍ നേടിയത് 106 റണ്‍സാണ്. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈയുടെ ഇന്നിംഗ്‌സ് 82ല്‍ അവസാനിച്ചു.
കോഹ്‌ലി 29 പന്തില്‍ 56 റണ്‍സും ഗെയ്ല്‍ 13 പന്തില്‍ 28 റണ്‍സുമെടുത്തു.

മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈക്ക് വേണ്ടി മുരളി വിജയ് 32 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ധോണി പത്ത് ബോളില്‍ 24 റണ്‍സ് നേടി. സഹീര്‍ഖാന്‍ 4 വിക്കറ്റ് വീഴ്ത്തി.