Connect with us

Kozhikode

ഓമശ്ശേരി ടൗണ്‍, ബസ് സ്റ്റാന്‍ഡ് നവീകരണം ഇഴയുന്നു

Published

|

Last Updated

ഓമശ്ശേരി: ടൗണ്‍, ബസ് സ്റ്റാന്‍ഡ് നവീകരണം നീളുന്നത് യാത്രക്കാരെയും കച്ചവടക്കാരെയും ദുരിതത്തിലാക്കുന്നു.
ഒരു കോടി രൂപയുടെ പദ്ധതിയാണ് ഒരു വര്‍ഷമായി ഇഴഞ്ഞുനീങ്ങുന്നത്. തിരുവമ്പാടി റോഡിന്റെ വീതി വര്‍ധിപ്പിക്കലും ഡ്രൈനേജുകള്‍ പുനഃസ്ഥാപിക്കലുമാണ് ഇതിനകം പൂര്‍ത്തിയായത്. ഫുട്പാത്തില്‍ ടൈല്‍ വിരിക്കലും കൈവരികള്‍ സ്ഥാപിക്കലുമുള്‍പ്പെടെയുള്ള പ്രവൃത്തികല്‍ ഇനിയും പൂര്‍ത്തീകരിക്കാനുണ്ട്. പഴയ സ്റ്റാന്‍ഡിന്റെയും പുതിയ സ്റ്റാന്‍ഡിന്റെയും നവീകരണ പ്രവൃത്തിയും നടന്നുവരുന്നുണ്ട്. ഗ്രാമപഞ്ചായത്ത് ഫണ്ടുകള്‍ ഉള്‍പ്പെടുത്തിയാണ് ഇത് നടത്തുന്നത്.
പഴയ സ്റ്റാന്‍ഡില്‍ കോണ്‍ക്രീറ്റ് ചെയ്ത് ഉയര്‍ത്തുന്ന പ്രവൃത്തി പകുതി ഭാഗമേ പൂര്‍ത്തീകരിച്ചിട്ടുള്ളൂ. പുതിയ സ്റ്റാന്‍ഡില്‍ റീ ടാറിംഗിനായുള്ള വസ്തുക്കള്‍ ഇറക്കി ഇട്ടിരിക്കുകയാണ്. ഇതോടെ ബസുകള്‍ക്ക് പാര്‍ക്ക് ചെയ്യാനും യാത്രക്കാരും വലിയ പ്രയാസമാണ് നേരിടുന്നത്. സ്റ്റാന്‍ഡിലേക്ക് വാഹനങ്ങള്‍ കടന്ന് വരുമ്പോഴുള്ള പൊടിശല്യം മൂലം കച്ചവടക്കാരും യാത്രക്കാരും പൊറുതി മുട്ടിയിരിക്കുകയാണ്. വര്‍ഷക്കാലത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ നിര്‍മാണ പ്രവൃത്തി ഇഴയുന്നത് കൂടുതല്‍ ദുരിതം സൃഷ്ടിക്കുമെന്ന് സ്റ്റാന്‍ഡിലെ കച്ചവടക്കാര്‍ പറയുന്നു.

Latest