സരബ്ജിത്തിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ കൈമാറി

Posted on: May 18, 2013 9:30 pm | Last updated: May 18, 2013 at 11:03 pm
SHARE

ന്യൂഡല്‍ഹി: പാക് ജയിലില്‍ സഹതടവുകാരുടെ ആക്രമണത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ വെച്ച് മരിച്ച ഇന്ത്യന്‍ പൗരന്‍ സരബ്ജിത് സിംഗിന്റെ കുടുംബത്തിന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി. 25 ലക്ഷം രൂപ ഒരിക്കലും സരബ്ജിത്തിന്റെ വിയോഗത്തിനു പകരമാകില്ലെന്ന് നഷ്ടപരിഹാരത്തുക കൈമാറവെ, പട്ടികജാതി പട്ടികവര്‍ഗ ദേശീയ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ രാജ് കുമാര്‍ വെര്‍ക പറഞ്ഞു.
പ്രധാനമന്ത്രിയുടെ സഹായനിധിയില്‍ നിന്നാണ് തുക നല്കിയത്. കഴിയുന്ന വിധത്തില്‍ സരബ്ജിത്തിന്റെ കുടുംബത്തെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും രാജ് കുമാര്‍ പറഞ്ഞു.