50 റണ്‍സ് വിജയം; ഗില്‍ക്രിസ്റ്റിന് പഞ്ചാബ് ഉജ്ജ്വലമായി വിട നല്‍കി

Posted on: May 18, 2013 10:15 pm | Last updated: May 18, 2013 at 10:18 pm
SHARE

ധര്‍മശാല: ഓസ്‌ത്രേലിയന്‍ താരം ആഡം ഗില്‍ക്രിസ്റ്റിന്റെ വിടവാങ്ങല്‍ മത്സരം ഓര്‍മിക്കത്തക്കതാക്കി പഞ്ചാബ് 50 റണ്‍സിന് മുംബൈയെ തോല്‍പ്പിച്ചു. അസര്‍ മഹ്മൂദിന്റെ ഓള്‍റൗണ്ട് പ്രകടനമാണ് പഞ്ചാബിന് ടൂര്‍ണമെന്റിന്റെ അവസാനഘട്ടത്തിലെ ആശ്വാസജയം സമ്മാനിച്ചത്.

പഞ്ചാബ് ഉയര്‍ത്തിയ 184 റണ്‍സിന്റെ ടോട്ടല്‍ പിന്തുടര്‍ന്ന് ഇറങ്ങിയ മുംബൈക്ക് 133 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. 26 വീതം റണ്‍സെടുത്ത ആദിത്യ താരെയും അമ്പാട്ടി റായിഡുവുമാണ് മുംബൈയുടെ ടോപ്പ്‌സ്‌കോറര്‍മാര്‍. അസ്ഹര്‍ മഹ്മൂദും സന്ദീപ് ശര്‍മയും രണ്ടുവിക്കറ്റുകള്‍ എടുത്തു. നേരത്തെ തന്നെ പ്ലേ ഓഫില്‍ നിന്ന് പുറത്തായ പഞ്ചാബിന്റെ അവസാന മത്സരമായിരുന്നു ഇത്. ഈ ഐ പി എല്ലിലെ ഏറ്റവും മുതിര്‍ന്ന താരങ്ങളിലൊരാളായ അസ്ഹര്‍ മഹ്മൂദ് പ്രായത്തെ തോല്‍പ്പിക്കുന്ന പ്രകടനമാണ് കാഴ്ച്ചവെച്ചത്. 44 പന്തിലാണ് അസ്ഹര്‍ 80 രണ്‍സെടുത്തത്. ഷോണ്‍ മാര്‍ഷ് 47 പന്തില്‍ 63 റണ്‍സെടുത്തു. അവസാന മത്സരം കളിച്ച ഗില്‍ക്രിസ്റ്റിന് 5 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. പഞ്ചാബിന്റെ അവസാന ഓവര്‍ എറിഞ്ഞതും ഗില്ലിയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here