Connect with us

Gulf

ജി സി സി രാജ്യക്കാരുടെ മനഃപൂര്‍വമല്ലാത്ത ഗതാഗത നിയമലംഘനങ്ങള്‍ക്കെതിരെ കണ്ണടക്കും

Published

|

Last Updated

ദുബൈ: കുടുംബസമേതമോ ഒറ്റക്കോ സ്വന്തം വാഹനവുമായി ദുബൈയിലെത്തുന്ന ജി സി സി രാജ്യക്കാരില്‍ നിന്നുണ്ടാകുന്ന ചെറിയ ട്രാഫിക് നിയമലംഘനങ്ങള്‍ക്കെതിരെ കണ്ണടക്കാന്‍ ദുബൈ പോലീസിന്റെ തീരുമാനം. സ്വദേശങ്ങളിലുള്ള നിയമങ്ങളില്‍ നിന്ന് വിഭിന്നമായി ദുബൈയില്‍ ഉണ്ടാകാനിടയുള്ള നിയമങ്ങളെകുറിച്ചുള്ള അവബോധമില്ലായ്മ പരിഗണിച്ചാണ് ഇത്തരമൊരു തീരുമാനം.
മനഃപൂര്‍വമാണ് നിയമലംഘനം നടത്തിയതെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ ഇത്തരക്കാര്‍ക്കെതിരെ കേസെടുക്കലും മറ്റ് നിയമനടപടികളും സ്വീകരിക്കാവൂ-പോലീസ് പറഞ്ഞു. ദുബൈ പോലീസ് മേധാവി ദാഹി ഖല്‍ഫാന്‍ തമീം പോലീസ് ആസ്ഥാനത്ത് വിളച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. നിയമലംഘനം നടത്തിയത് മനഃപൂര്‍വമാണോ അല്ലയോ എന്ന് കണ്ടെത്താനുള്ള ശാസ്ത്രീയ പരിജ്ഞാനം ട്രാഫിക് പോലീസിലെ ഉദ്യോഗസ്ഥര്‍ക്കുണ്ടെന്ന് പോലീസ് മേധാവി പറഞ്ഞു.