Connect with us

Gulf

സഞ്ചരിക്കുന്ന റസ്റ്റോറന്റ്; സ്വദേശി യുവാവ് പുതുമ സൃഷ്ടിക്കുന്നു

Published

|

Last Updated

ഫുജൈറ: ഐസും ഐസ്‌ക്രീമുകളുമൊക്കെ വില്‍ക്കുന്ന സഞ്ചരിക്കും സംവിധാനങ്ങള്‍ ധാരാളം കണ്ടിട്ടുള്ള ലോകത്ത് സഞ്ചരിക്കുന്ന റസ്റ്റോറന്റുമായി കച്ചവടം നടത്തി പുതുമ സൃഷ്ടിക്കുകയാണ് സ്വദേശിയായ അബ്ദുല്ല അല്‍ ശാമിസി. ഫുജൈറ കോര്‍ണിഷിലെ ധാരാളം കുടുംബങ്ങള്‍ ഒത്തുകൂടുന്ന ഭാഗത്ത് എന്നും വൈകുന്നേരം നാല് മുതല്‍ രാത്രി ഒമ്പത് വരെ അബ്ദുല്ല തന്റെ രുചിഭേദങ്ങളുടെ കേന്ദ്രമായ രാജ്യത്തെ ഇദംപ്രഥമമായ സഞ്ചരിക്കും റസ്‌റ്റോറന്റുമായി ഉണ്ടാകും. കോര്‍ണിഷിലെ സന്ദര്‍ശകര്‍ക്ക് കേവലം ഭക്ഷണം കഴിക്കാനുള്ള സൗകര്യത്തിനപ്പുറം ഒരു പുതുമയുള്ള കാഴ്ചകൂടിയാണ് ഇദ്ദേഹത്തിന്റെ റസ്റ്റോറന്റ്.
ചെറിയ പ്രായത്തിലേ സ്വന്തമായി ബിസിനസ് ചെയ്യണമെന്ന് ചിന്തയുണ്ടായിരുന്ന അബ്ദുല്ല പുതുമയുള്ള സംരംഭങ്ങളെ കുറിച്ച് പഠിക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേകിച്ച് യൂറോപ്പ് സന്ദര്‍ശിച്ച ശേഷം അനുഭവങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞ ആശയമാണ് ഈ സഞ്ചരിക്കും റസ്‌റ്റോറന്റ് എന്ന് അദ്ദേഹം പറയുന്നു.
രണ്ട് പാചകക്കാര്‍ മുഴുസമയവും വിശ്രമമില്ലാതെ ജോലി ചെയ്യുന്ന റസ്‌റ്റോറന്റില്‍ മറ്റ് റസ്‌റ്റോറന്റുകളില്‍ ലഭിക്കുന്ന വിവരങ്ങള്‍ക്ക് പുറമെ സ്വന്തം ചില സ്‌പെഷ്യലുകളും ഒരുക്കുന്നുണ്ട്.
ടൂറിസ്റ്റുകളെ ഏറെ ആകര്‍ഷിക്കുന്ന പ്രകൃതിഭംഗി നിറഞ്ഞ വിശിഷ്യാ അംബരചുംബികളായ മലകളോട് ചേര്‍ന്നു നില്‍ക്കുന്ന കടല്‍ക്കര ആസ്വദിക്കാന്‍ എത്തുന്ന സ്വദേശികളും വിദേശികളുമായ നൂറുകണക്കിനാളുകള്‍ക്ക് ഇതൊരു കൗതുക കാഴ്ചയാണ്. അതിനാല്‍ തന്നെ സഞ്ചരിക്കും റസ്‌റ്റോറന്റിന് മുന്നില്‍ ആളൊഴിഞ്ഞ നേരമില്ല. രാജ്യത്ത് കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്ന നിരവധി കൂട്ടായ്മകള്‍ കൊഴുപ്പിക്കാന്‍ തന്റെ റസ്റ്റോറന്റിനെ ക്ഷണിക്കുന്നുണ്ടെന്നും രാജ്യത്തിന്റെ 40-ാം ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന പരിപാടികളില്‍ റസ്റ്റോറന്റിന് രാജ്യത്തെ ആദ്യ സംരംഭമെന്ന അംഗീകാരം ലഭിച്ചതായും അബ്ദുല്ല അല്‍ ശാമിസി പറഞ്ഞു.

---- facebook comment plugin here -----

Latest