ക്യാബിനറ്റ് റാങ്കെന്ന് കേട്ടാല്‍ വായില്‍ വെള്ളമൂറില്ല: ബാലകൃഷ്ണപിള്ള

Posted on: May 18, 2013 2:03 pm | Last updated: May 18, 2013 at 2:03 pm
SHARE

pillai_482623fതൃശൂര്‍: ക്യാബിനറ്റ് റാങ്കെന്നു കേട്ടാല്‍ തന്റെ വായില്‍ വെള്ളമൂറില്ലെന്ന് കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള. രാഷ്ട്രീയത്തില്‍ പരിപൂര്‍ണ അവകാശം നിലനിര്‍ത്തിക്കൊണ്ടുള്ള സ്ഥാനങ്ങളേ ഏറ്റെടുക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. തൃശൂരില്‍ യൂത്ത് ഫ്രണ്ട് ജില്ലാ സമ്മേളനത്തിനെത്തിയ പിള്ള മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
ചെന്നിത്തല മന്ത്രിസഭയില്‍ വരുന്നത് യു ഡി എഫിന് നല്ലതാണെന്ന് പിള്ള പറഞ്ഞു. ഇപ്പോള്‍ മുന്നോട്ടുവെച്ചിരിക്കുന്ന മുന്നാക്ക കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം അവഗണിക്കുകയൊ സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here