Connect with us

Sports

കോപ്പ ഡെല്‍ റേ കിരീടം അത്‌ലറ്റികോ മാഡ്രിഡിന്

Published

|

Last Updated

മാഡ്രിഡ്: റയല്‍ മാഡ്രിഡിനെ തോല്‍പ്പിച്ച് കോപ്പ ഡെല്‍ റേ കിരീടം അത്‌ലറ്റികോ മാഡ്രിഡ് സ്വന്തമാക്കി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അത്‌ലറ്റികോയുടെ വിജയം. മത്സരത്തിന്റെ അധികസമയത്താണ് വിജയഗോള്‍ പിറന്നത്. ഇത് പത്താം തവണയാണ് അത്‌ലറ്റികോ കോപ്പ ഡെല്‍ റേ കിരീടം സ്വന്തമാക്കുന്നത്.

14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അത്‌ലറ്റികോ കോപ്പ ഡെല്‍ റേയില്‍ റയലിനെ തോല്‍പ്പിക്കുന്നത്.

മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലൂടെ റയല്‍ മാഡ്രിഡാണ് ആദ്യം സ്‌കോര്‍ ചെയ്തത്. 14ാം മിനിറ്റിലായിരുന്നു ഗോള്‍. എന്നാല്‍ അധികം വൈകാതെ 35ാം മിനിറ്റില്‍ ഡിയാഗോ കോസ്റ്റയിലൂടെ അത്‌ലറ്റികോ തിരിച്ചടിച്ചു. പിന്നീട് ലീഡ് നേടാനായിട്ടായിരുന്നു ഇരു ടീമുകളുടേയും മത്സരം. എന്നാല്‍ മത്സരത്തിന്റെ രണ്ടാം പകുതിയിലും ഗോള്‍ നേടാന്‍ ഇരുടീമുകള്‍ക്കും സാധിക്കാത്തതിനെ തുടര്‍ന്ന് മത്സരം അധികസമയത്തേക്ക് നീണ്ടു. 98ാം മിനിറ്റില്‍ മിറാണ്ട അത്‌ലറ്റികോയുടെ വിജയ ഗോള്‍ നേടി.