Connect with us

Kerala

18 വയസുവരെയുള്ള കുട്ടികള്‍ക്ക് സൗജന്യചികിത്സ

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസില്‍ താഴെ പ്രായമുള്ള എല്ലാ കുട്ടികളുടെയും ചികിത്സാ ചെലവു സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി പ്രഖ്യാപിച്ച ആരോഗ്യകിരണം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

18 വയസില്‍ താഴെയുള്ള എല്ലാ കുട്ടികള്‍ക്കും ഏതു രോഗത്തിനും ചികിത്സ ലഭ്യമാക്കുന്ന പദ്ധതിയാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നത്. എപിഎല്‍- ബിപിഎല്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ചികിത്സ ലഭിക്കും. അതേസമയം, സര്‍ക്കാര്‍ ജീവനക്കാരുടെയും ആദായനികുതി അടയ്ക്കുന്നവരുടെയും ആശ്രിതരെ പദ്ധതിയില്‍നിന്ന് ഒഴിവാക്കി.