Connect with us

International

ചൈനയില്‍ കനത്ത മഴ: മരണം 55 ആയി

Published

|

Last Updated

ബെയ്ജിംഗ്: ദക്ഷിണ ചൈനയില്‍ ഒരാഴ്ച്ചയായി തുടരുന്ന കാറ്റിലും ശക്തമായ മഴയിലും 55 പേര്‍ കൊല്ലപ്പെട്ടു 14 പേരെ കാണാതായെന്നും ചൈനീസ് അധികൃതര്‍ അറിയിച്ചു. ചൈനയിലെ ഒന്‍പത് പ്രവിശ്യയില്‍ ശക്തമായ കാറ്റും മണ്ണിടിച്ചിലും വെള്ളപ്പൊക്കവുമുണ്ടായതായി ചൈനീസ് മിനിസ്ട്രീ ഓഫ് സിവില്‍ അഫേഴ്‌സ് വെബ്‌സൈറ്റ് സാക്ഷ്യപ്പെടുത്തുന്നു.

ഗുവാംഗ്‌ഡോംഗ് പ്രവിശ്യയിലാണ് മഴ ഏറ്റവും നാശം വിതച്ചിരിക്കുന്നത്. ഇവിടെ നിന്നു മാത്രം 36 പേര്‍ മരിക്കുകയും 10 പേരെ കാണാതാവുകയും ചെയ്തു.

ശക്തമായ മഴയും കാറ്റും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും വരും ദിവസങ്ങളിലും തുടരുമെന്ന് ഗുവാംഗ്‌ഡോംഗ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി

---- facebook comment plugin here -----

Latest