ശ്രീശാന്ത് കുറ്റം സമ്മതിച്ചെന്ന് പോലീസ്:കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കും

Posted on: May 18, 2013 9:10 am | Last updated: May 18, 2013 at 9:10 am
SHARE

ban-iplന്യൂഡല്‍ഹി: ഒത്തുകളി വിവാദത്തില്‍ കുടുങ്ങിയ ശ്രീശാന്ത് കുറ്റം സമ്മതിച്ചതായി ഡല്‍ഹി പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. അതേ സമയം കൂടുതല്‍ കളിക്കാരുടേയും വാതുവെപ്പുകാരുടേയും അറസ്റ്റ് ഇന്നുണ്ടായേക്കും. എന്നാല്‍ കുറ്റം സമ്മതിച്ചിട്ടില്ലെന്ന് ശ്രീശാന്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. ചോദ്യം ചെയ്യലിനെ തുടര്‍ന്ന് അന്വേഷണം കൂടുതല്‍ കളിക്കാരിലേക്കും മത്സരങ്ങളിലേക്കും നീങ്ങുകയാണ്. ശ്രീശാന്തിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടു.

അറസ്റ്റ് ചെയ്തത് വിശദമായ തയ്യാറെടുപ്പിനു ശേഷമാണെന്നും പോലീസ് വ്യക്തമാക്കി.