Connect with us

National

അജിത് സര്‍ക്കാര്‍ വധക്കേസ്: പപ്പു യാദവിനെ പോലീസ് കുറ്റവിമുക്തനാക്കി

Published

|

Last Updated

പാറ്റ്‌ന: അജിത് സര്‍ക്കാര്‍ വധക്കേസില്‍ ആര്‍ജെഡി നേതാവും മന്‍ എംപിയുമായ പപ്പു യാദവിനേയും മറ്റു രണ്ടു പേരേയും പാറ്റ്ന ഹൈകോടതി വെറുതെ വിട്ടു.പതിനഞ്ചു വര്‍ഷം മുമ്പ് നടന്ന കൊലപാതകക്കേസിന്റെ വിധിയാണ് ജഡ്ജിമാരായ വി.കെ. സിംഗ്, കെ.കെ. ലാല്‍ എന്നിവരടങ്ങിയ ബെഞ്ച് പ്രസ്താവിച്ചത്.

പപ്പു യാദവ്, രാജന്‍ തിവാരി, അനില്‍ കുമാര്‍ യാദവ് എന്നിവര്‍ കുറ്റക്കാരാണെന്ന് 2008ല്‍ കീഴ്‌ക്കോടതി കണ്ടെത്തിയിരുന്നു. മറ്റുകേസുകളിലൊന്നും പ്രതിയല്ലെങ്കില്‍ പപ്പു യാദവിനെ ജയില്‍ മോചിതനാക്കാനും കോടതി വിധിച്ചിട്ടുണ്ട്. 1998 ജൂണ്‍ 14 ആണ് അജിത് സര്‍ക്കാര്‍ പൂനയില്‍ വെടിയേറ്റു മരിച്ചത്.