കണ്ക്ടിക്കെട്ടില്‍ ട്രെയിനുകള്‍ കൂട്ടിമുട്ടി: 60 പേര്‍ക്ക് പരിക്ക്

Posted on: May 18, 2013 7:47 am | Last updated: May 18, 2013 at 7:49 am
SHARE

Connecticut-Trainവാഷിംഗ്ടണ്‍: അമേരിക്കയിലെ കണക്ടിക്കട്ടില്‍ തീവണ്ടികള്‍ കൂട്ടിയിടിച്ച് അറുപതോളം പേര്‍ക്ക്‌ പരിക്കേറ്റു. ഫെയര്‍ഫീല്‍ഡ് നഗരത്തിലായിരുന്നു അപകടം. ഇതേ തുടര്‍ന്ന് ന്യൂയോര്‍ക്ക്- ബോസ്റ്റണ്‍ പാതയിലെ റെയില്‍ഗതാഗതം തടസപ്പെട്ടു. ഇ്രന്നലെ വൈകിട്ട് ആറ് മണിയോടെയായിരുന്നു അപകടം.

ന്യൂയോര്‍ക്കില്‍ നിന്ന് 80 കിലോമീറ്റര്‍ വടക്ക് സബര്‍ബന്‍ ടൗണായ ഫെയര്‍ഫീല്‍ഡില്‍ കിഴക്ക് ദിശയിലേക്ക് സഞ്ചരിക്കുകയായിരുന്ന ട്രെയിന്‍ പാളം തെറ്റി സമീപത്തുള്ള ട്രാക്കിലൂടെ സഞ്ചരിക്കുകയായിരുന്ന ട്രെയിനില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്ന് മെട്രോപൊളീറ്റന്‍ ട്രാന്‍സിറ്റ് അതോറിറ്റി അറിയിച്ചു.ഒരു ട്രെയിനില്‍ 300 ആളുകള്‍ വരെയുണ്ടായിരുന്നെന്ന് അധികൃതര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here