കേരളയാത്രയ്ക്ക് ഇന്ന് സമാപനം: രാഹുല്‍ ഗാന്ധി പങ്കെടുക്കും

Posted on: May 18, 2013 7:12 am | Last updated: May 18, 2013 at 7:12 am
SHARE

ramesh chennithalaതിരുവനന്തപുരം: കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല നയിക്കുന്ന കേരളയാത്രയ്ക്ക് ഇന്ന് സമാപിക്കും. തിരുവനന്തപുരത്ത് സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ വൈകീട്ട് മൂന്നിന് ചേരുന്ന പൊതുസമ്മേളനം എ ഐ സി സി വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രിമാരായ എ കെ ആന്റണി, വയലാര്‍ രവി, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ സംബന്ധിക്കും. വിപുലമായ ക്രീകരണങ്ങളാണ് സമാപന പൊതുസമ്മേളനത്തോടനുബന്ധിച്ച് തലസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്. പാര്‍ട്ടി പ്രവര്‍ത്തകരടക്കം ആയിരക്കണക്കിന് പേര്‍ സമ്മേളനത്തിനെത്തുമെന്ന് സംഘാടക സമിതി അറിയിച്ചു. സുരക്ഷാ സംവിധാനങ്ങള്‍ക്കൊപ്പം നഗരത്തില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here