അവാര്‍ഡ് ഈവനിംഗ്

Posted on: May 18, 2013 6:00 am | Last updated: May 17, 2013 at 10:22 pm
SHARE

പാലക്കാട്: എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ എ പ്ലസ് നേടിയ വിദ്യാര്‍ഥികളെ ആദരിക്കാന്‍ എസ് എസ് എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അവാര്‍ഡ് ഈവനിംഗ് ഒറ്റപ്പാലത്ത് എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഉമര്‍ ഓങ്ങല്ലൂര്‍ ഉദ്ഘാടനം ചെയ്തു. അവാര്‍ഡ് ദാനം എം ഹംസ എം എല്‍ എ നിര്‍വഹിച്ചു.
വിദ്യാഭ്യാസ രംഗത്തെ മൂല്യശോഷണത്തിനും നിലവാരത്തകര്‍ച്ചക്കുമെതിരെ സമൂഹം ഒന്നിച്ച് ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് പി സി അശറഫ് സഖാഫി അരിയൂര്‍ അധ്യക്ഷത വഹിച്ചു. യാക്കൂബ് പൈലിപ്പുറം ,അലിയാര്‍ മാസ്റ്റര്‍ റഫീഖ് കയിലിയാട് പ്രസംഗിച്ചു. തൗഫീഖ് അല്‍ഹസനി. സൈതലവിപൂതക്കാട്, അമാനുള്ള കിളിരാനി, ജാബ്ബിര്‍ സഖാഫി മപ്പാട്ടുകര, യൂസഫ് സഖാഫി വിളയൂര്‍ പങ്കെടുത്തു.