സഅദിയ്യ: ഓര്‍ഫനേജ് ഫെസ്റ്റിന് പ്രൗഢമായ തുടക്കം

Posted on: May 18, 2013 6:00 am | Last updated: May 17, 2013 at 10:14 pm
SHARE

ദേളി: സഅദിയ്യ: അനാഥ മന്ദിരത്തിലെ വിദ്യാര്‍ഥികളുടെ കലാ വിരുന്നായ ഓര്‍ഫനേജ് ഫെസ്റ്റ്-13ന് പ്രൗഢമായ തുടക്കം. സഅദിയ്യ: മസ്ജിദ് യൂസുഫ് നസ്‌റുള്ളാ ഇമാം അബ്ദുല്‍ ഗഫാര്‍ സഅദിയുടെ അധ്യക്ഷതയില്‍ പ്രസ്‌ക്ലബ്ബ് സെക്രട്ടറി മുഹമ്മദ് ഹാഷിം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അയ്യൂബ് ഖാന്‍ സഅദി കൊല്ലം, ഇബ്‌റാഹിം സഅദി വിട്ടല്‍, സ്വലാഹുദ്ദീന്‍ അയ്യൂബി, എം ടി പി അബ്ദുല്ല മൗലവി, എം എ ജഅ്ഫര്‍ സ്വാദിഖ് സഅദി, സലീം സഅദി തൂവ്വൂര്‍, അന്‍വര്‍ മാസ്റ്റര്‍, ഗോപി മാസ്റ്റര്‍, കൃഷ്ണന്‍ മാസ്റ്റര്‍, അഷ്‌റഫ് മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. എസ് എസ് എല്‍ സി, പ്ലസ്ടു, മദ്‌റസ പൊതുപരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡ് നല്‍കി. എസ് ഓ ടുഡെ കൈയ്യെഴുത്ത് മാസികയുടെ വാര്‍ഷിക പതിപ്പിന്റെ ഉദ്ഘാടനം ഇസ്മാഈല്‍ സഅദി പാറപ്പള്ളി പ്രസ്‌ക്ലബ്ബ് സെക്രട്ടറി ഹാഷിമിന്ന് നല്‍കി നിര്‍വഹിച്ചു. എസ് എ അബ്ദുല്‍ ഹമീദ് മൗലവി സ്വാഗതവും സൈഫുല്ലാ മൊഗ്രാല്‍ നന്ദിയും പറഞ്ഞു.

സഅദിയ്യ ഓര്‍ഫനേജ് പൂര്‍വ
വിദ്യാര്‍ഥി സംഗമം നാളെ
ദേളി: സഅദിയ്യ യതീംഖാന പൂര്‍വ വിദ്യാര്‍ഥി സംഗമം നാളെ ഉച്ചക്ക് 2 മണിക്ക് സയ്യിദ് മുത്തുക്കോയ കണ്ണവത്തിന്റെ അധ്യക്ഷതയില്‍ നടക്കും. മുഴുവന്‍ പൂര്‍വ വിദ്യാര്‍ഥികളും സംബന്ധിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here