കല്‍ക്കരി അഴിമതി അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്‍ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റില്‍

Posted on: May 17, 2013 10:21 pm | Last updated: May 18, 2013 at 11:40 am
SHARE

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതി അന്വേഷിക്കുന്ന സി ബി ഐ ഉദ്യോഗസ്ഥന്‍ 15 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായി. സി ബി ഐ ഉദ്യോഗസ്ഥനായ വിവേക് ദത്തിനെയാണ് സി ബി ഐ വിജിലന്‍സ് വിഭാഗം അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ച് അറസ്റ്റ് ചെയ്തത്.

കല്‍ക്കരിപ്പാടം അഴിമതിയുടെ അന്വേഷണവുമായി ബന്ധപ്പെട്ടല്ല ദത്ത് കൈക്കൂലി വാങ്ങിയതെന്ന് സി ബി ഐ അറിയിച്ചു. പണം ദത്തിന്റെ വീട്ടില്‍ വെച്ച് സി ബി ഐ കണ്ടെടുത്തു.

കല്‍ക്കരിപ്പാടം അഴിമതി അന്വേഷണ ചുമതലയില്‍ നിന്ന ദത്തിനെ നീക്കാന്‍ സുപ്രീംകോടതിയോട് ആവശ്യപ്പെടുമെന്ന് സി ബി ഐ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here