Connect with us

National

സ്ത്രീയുടെ സ്വഭാവദൂഷ്യം പീഡനത്തിനുള്ള ന്യായീകരണമല്ല കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: സ്ത്രീയുടെ സ്വഭാവദൂഷ്യം പീഡനത്തിനുള്ള ന്യായീകരണമല്ലെന്ന് സുപ്രീംകോടതി. ഏതുതരം സ്വഭാവമുള്ളവര്‍ക്കും സമൂഹത്തില്‍ ജീവിക്കാന്‍ അവകാശമുണ്ട്.

ചാരിത്ര്യം നേരത്തെ നഷ്ടപ്പെട്ടത് പീഡിപ്പിക്കാനുള്ള ലൈസന്‍സ് അല്ലെന്നും വ്യക്തമാക്കി. ബലാത്സംഗം സ്ത്രീകളോട് മാത്രമല്ല സമൂഹത്തോടുമുള്ള ക്രൂരതയാണ്. പരസ്പര സമ്മതത്തോട് കൂടി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ സ്ത്രീക്ക് അധികാരമുണ്ടെന്നും എന്നാല്‍ സ്ത്രീ പീഡനത്തിനുള്ള ഉപകരണമല്ലെന്നും കോടതി വ്യക്തമാക്കി.

പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് സ്വഭാവ ദൂഷ്യമുണ്ടെന്നും അതിനാല്‍ ബലാത്സംഗക്കേസുകളില്‍ നിന്നും ഒഴിവാക്കണമെന്നുള്ള ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്.

ജസ്റ്റിസ് ബി എസ് ചൗഹാന്‍ അധ്യക്ഷനായ ബഞ്ചിന്റേതാണ് സുപ്രധാന വിധി.

Latest