ബിട്ടിക്ക് ഡിഎന്‍എ പരിശോധന നടത്താമെന്നു കോടതി

Posted on: May 17, 2013 7:51 pm | Last updated: May 17, 2013 at 7:51 pm
SHARE

Bitti_mohanty_in_jaipur295കണ്ണൂര്‍: ആള്‍മാറാട്ട കേസില്‍ അറസ്റ്റിലായ രാഘവ് രാജനെ ഡിഎന്‍എ ടെസ്റ്റിന് വിധേയനാക്കാന്‍ തലശ്ശേരി സെഷന്‍സ് കോടതി ഉത്തരവിട്ടു.ആല്‍വാര്‍ പീഡനക്കേസിലെ പ്രതി ബിട്ടി മെഹന്തിയാണെന്ന് തെളിയിക്കാനാണ് പരിശോധന നടത്തുന്നത്.

ആന്ധ്രാപ്രദേശ് സ്വദേശിയായ രാഘവ് രാജ് എന്ന പേരിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. സര്‍ട്ടിഫിക്കറ്റുകളിലും ഇയാളുടെ പേര് രാഘവ് രാജ് എന്നു തന്നെയാണ്. ബാങ്കില്‍ ജോലി ചെയ്യവേ രഹസ്യവിവരം കിട്ടിയതനുസരിച്ചാണ് പോലീസ് ബിട്ടി മൊഹന്തിയെ അറസ്റ്റു ചെയ്തത്. രാഘവ് രാജ് എന്ന പേരുള്ളയാള്‍ ബിട്ടി തന്നെയാണെന്നു തെളിയിക്കാനാണ് പോലീസ് ഡിഎന്‍എ ടെസ്റ്റിന് ആവശ്യപ്പെട്ടത്. ഈ ആവശ്യം നേരത്തെ പയ്യന്നൂര്‍ കോടതി നിരസിച്ചിരുന്നു. ഇതേതുടര്‍ന്നാണ് തലശേരി സെഷന്‍സ് കോടതിയിയെ പോലീസ് സമീപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here