മനോഹര പൈതൃക നഗരം ഷാര്‍ജ

Posted on: May 17, 2013 6:39 pm | Last updated: May 17, 2013 at 6:39 pm
SHARE

SHARJAHഷാര്‍ജ:അറബ് രാഷ്ട്രങ്ങളില്‍ ഏറ്റവും മനോഹരമായ പൈതൃക സമ്പന്ന നഗരമായി ഷാര്‍ജയെ തിരഞ്ഞെടുത്തു. അറബ് ടൗണ്‍ ഓര്‍ഗനൈസേഷനാണ് ഈ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. അറബ് നഗരങ്ങളില്‍ നിന്നും 54 നോമിനേഷനുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ നിന്നാണ് ഏറ്റവും മികച്ച പൈതൃക നഗരമായി ഷാര്‍ജ തിരഞ്ഞെടുക്കപ്പെട്ടത്. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ നടന്ന പരിപാടിയില്‍ ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് ഹമദ് ബിന്‍ ജാസിം അല്‍താനിയില്‍ നിന്നും ഷാര്‍ജ മുനിസിപ്പാലിറ്റി അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ (എഞ്ചിനീയറിംഗ് ആന്‍ഡ് പ്രോജക്ട്) അബ്ദുല്‍ അസീസ് മന്‍സൂരി അവാര്‍ഡ് സ്വീകരിച്ചു.

യു എ ഇയുടെ അക്ഷര തലസ്ഥാനമെന്ന പേരില്‍ അറിയപ്പെടുന്ന ഷാര്‍ജയില്‍ നടക്കുന്ന പുസ്തകമേള ലോക പ്രശസ്തമാണ്. ഷാര്‍ജ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഉദ്യാനങ്ങള്‍, ബീച്ച് എന്നിവ നഗരത്തെ മനോഹരമാക്കുന്നു. കുട്ടികള്‍ക്കുള്ള പാര്‍ക്കുകളും ഉദ്യാനങ്ങളും മറ്റൊരു പ്രത്യേകതയാണ്.
Sharjah_3ഐക്യ അറബ് എമിറേറ്റിലെ വലിയ എമിറേറ്റാണ് ഷാര്‍ജ. കൂടാതെ കിഴക്കന്‍ തീരത്ത് ഗള്‍ഫ് ഓഫ് ഒമാന്റെ അതിര്‍ത്തിയിലായി ദിബ്ബ അല്‍ ഹിസ്ന്‍, ഖോര്‍ഫുഖാന്‍ എന്നിങ്ങനെ മൂന്ന് എന്‍ക്ലേവുകളുണ്ട്. സര്‍ അബൂനുഐര്‍ ദ്വീപ് ഷാര്‍ജയുടെ ഭാഗമാണ്. രാജ്യത്തെ പ്രധാനപ്പെട്ട കൃഷിയിടവും ഷാര്‍ജയിലെ ദൈദിലാണ്. 1998ല്‍ യുനെസ്‌കോ അറബ് രാജ്യങ്ങളുടെ സാംസ്‌കാരിക കേന്ദ്രമായി ഷാര്‍ജയെ തിരഞ്ഞെടുത്തു. എമിറേറ്റിലെ 17 മ്യൂസിയങ്ങള്‍ ഈ പദവി നേടിയെടുക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു. ഇസ്്‌ലാമിക ശില്‍പ മാതൃകയില്‍ നിര്‍മിക്കപ്പെട്ട രണ്ട് പ്രധാന സ്തൂപങ്ങളും ഷാര്‍ജയുടെ പ്രത്യേകതയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here