തടി കുറക്കാനുള്ള ഹെര്‍ബല്‍ മരുന്ന് നിരോധിച്ചു

Posted on: May 17, 2013 6:36 pm | Last updated: May 17, 2013 at 7:07 pm
SHARE

diateദുബൈ: രാജ്യത്തെ മാര്‍ക്കറ്റുകളില്‍ ധാരാളമായി വിറ്റഴിക്കപ്പെടുന്നതും ശരീര ഭാരം കുറക്കാന്‍ ഉപയോഗപ്പെടുന്നതുമായ Diet Garcinia Forte എന്ന മരുന്ന് ആരോഗ്യമന്ത്രാലയം നിരോധിക്കുകയും കൈവശമുള്ള സ്ഥാപന ഉടമകള്‍ പിന്‍വലിക്കാന്‍ ഉത്തരവിടുകയും ചെയ്തു.
ഹെര്‍ബല്‍ ഉത്പന്നമാണെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും മരുന്നിലടങ്ങിയ മുഴുവന്‍ ഘടകങ്ങളെയും കവറിനു പുറത്ത് വ്യക്തമാക്കിയിട്ടില്ല. അതിനു പുറമെ ജവലിീഹുവവേമഹലശി എന്ന, ക്യാന്‍സര്‍ വരെ ഉണ്ടാകാന്‍ സാധ്യതയുള്ള കെമിക്കലിന്റെ സാന്നിധ്യം ധാരാളമായി ഇതില്‍ അടങ്ങിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം കണ്ടെത്തുകയായിരുന്നു. ഇതേ കാരണങ്ങളാല്‍ കാനഡയില്‍ ഈ മരുന്ന് നേരത്തെ നിരോധിക്കപ്പെട്ടിരുന്നു. പൊതുജനാരോഗ്യത്തെ ബാധിക്കുന്ന വിഷയമാകയാല്‍ ഈ തീരുമാനത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here