ഷാര്‍ജ സമ്മര്‍ പ്രമോഷന് തുടക്കം

Posted on: May 17, 2013 6:33 pm | Last updated: May 17, 2013 at 6:33 pm
SHARE

ഷാര്‍ജ:ഷാര്‍ജ സമ്മര്‍ പ്രമോഷന് തുടക്കമായി. ഷാര്‍ജ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസും നഗരസഭയും സംയുക്തമായാണ് സമ്മര്‍ പ്രമോഷന്‍ ഒരുക്കുന്നത്. ജൂണ്‍ 30നാണ് പ്രമോഷന്‍ അവസാനിക്കുക. ഈ സമയപരിധിക്കുള്ളില്‍ വ്യാപാരസ്ഥാപനങ്ങളില്‍ നിന്നും മറ്റും വാങ്ങാനുള്ള സാധനങ്ങള്‍ക്ക് വിലയില്‍ വന്‍ ഇളവ് ലഭിക്കും.

പ്രമുഖ വ്യാപാര കേന്ദ്രങ്ങളാണ് പ്രമോഷന്റെ പരിധിയില്‍ വരിക. വേനല്‍ക്കാലത്ത് ഉപഭോക്താക്കള്‍ക്ക് ന്യായവിലക്ക് സാധനങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രമോഷന്‍ സംഘടിപ്പിക്കുന്നത്. ഇന്നലെയാണ് തുടക്കം കുറിച്ചത്. ഒന്നര മാസക്കാലം നീണ്ടുനില്‍ക്കും. ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനു വ്യാപാര കേന്ദ്രങ്ങള്‍ തയാറെടുത്തു കഴിഞ്ഞു. തുടക്കമായതിനാല്‍ തിരക്ക് തുടങ്ങിയിട്ടില്ലെങ്കിലും വരും ദിവസങ്ങളില്‍ ഉപഭോക്താക്കളുടെ ഒഴുക്കുണ്ടാകുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. റെഡിമെയ്ഡ് കടകളും ഇലക്ട്രോണിക്‌സ് കടകളുമെല്ലാം പ്രമോഷന്‍ പരിധിയില്‍ വരും. അതിനിടെ വ്യാപാര കേന്ദ്രങ്ങളില്‍ ഇപ്പോള്‍ തന്നെ ഓഫറുകളുടെ പെരുമഴയാണ്.
ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ സാധനങ്ങള്‍ക്ക് ഓഫറുകളുണ്ട്. സൂപ്പര്‍, ഹൈപ്പര്‍മാര്‍ക്കറ്റുകളും, ഇലക്ട്രോണിക്‌സ്, ഫുട്‌വെയര്‍, റെഡിമെയ്ഡ് തുടങ്ങിയ സ്ഥാപനങ്ങളും പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വേനല്‍ അവധി ആസന്നമായതോടെയാണ് ഓഫറുകള്‍ക്കും തുടക്കം കുറിച്ചിരിക്കുന്നത്.
അടുത്ത മാസം അവസാനത്തോടെ വേനല്‍ക്കാല അവധിക്കായി പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങും. ജൂലൈ ആദ്യാവരത്തിലാണ് ഗള്‍ഫ് രാജ്യങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വേനല്‍ അവധിക്കായി അടക്കുക. അതോടെ കച്ചവട മേഖലയിലും വലിയ മാറ്റ മുണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here