കലാഭവന്‍ മണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും

Posted on: May 17, 2013 5:54 pm | Last updated: May 17, 2013 at 5:54 pm
SHARE

കൊച്ചി: വനപാലകരെ മര്‍ദ്ദിച്ചുവെന്ന കേസില്‍ കലാഭവന്‍ മണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈകോടതി തിങ്കളാഴ്ച പരിഗണിക്കും.സംഭവത്തില്‍ ഹൈകോടതി പോലീസിന്റെ വിശദീകരണം തേടി. വനപാലകര്‍ തന്നെ മര്‍ദ്ദിച്ചുവെന്നും ജാതിപ്പേര് വിളിച്ചുവെന്നും മണി മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ആരോപിച്ചിട്ടുണ്ട്. പൊലീസ് റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഹൈക്കോടതി മണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്നീട് പരിഗണിക്കും. മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നതിനാല്‍ കലാഭവന്‍ മണിയെ പോലീസ് ഇനി അറസ്റ്റ് ചെയ്യാന്‍ ഇടയില്ല.